പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാമഗ്രികൾ വിതരണ കേന്ദ്രങ്ങളിലെത്തിച്ചു

കൊയിലാണ്ടി: പോളിംഗ് സ്റ്റേഷനുകളിലെക്കുള്ള സാമഗ്രികൾ വിതരണ കേന്ദ്രങ്ങളിലെത്തിച്ചു. താലൂക്കിലെ 541 കേന്ദ്രങ്ങളിലേക്കാണ് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ നിന്നും കൊണ്ടുപോയത്. കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെക്കുള്ള സാമഗ്രികളാണ് കൈമാറിയത്.
കൊയിലാണ്ടി മണ്ഡലത്തിൽ 170 ബൂത്തുകളാണുള്ളത്. പേരാമ്പ്രയിൽ 174 ഉം / വോട്ടിംഗ് മെഷീനുകൾ കൂടാതെ കവറുകളും, നൂറിലേറെ സ്റ്റേഷനറി വസ്തുക്കളുമാണ് നൽകിയത്. തഹസിൽദാർ ബി.പി.അനിൽ, ഡെപ്യൂട്ടി തഹസിൽദാർ പി.പി.മനോജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സാമഗ്രികൾ കൈമാറിയത്.

