പോലീസിന്റെ സഹകരണത്തോടെ ഗൃഹസമ്പര്‍ക്ക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
പൂനൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബാലുശ്ശേരി പോലീസിന്റെ സഹകരണത്തോടെ ഗൃഹസമ്പര്‍ക്ക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളിലും മുതിര്‍ന്നവരിലും കാണുന്ന ദുശ്ശീലങ്ങള്‍ക്കെതിരേയാണ് ബോധവത്കരണം നടത്തിയത്.
മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍ വിദ്യാരത്ഥികളിലെത്തുന്നതിന് എതിരേയുള്ള മുന്‍കരുതലായാണ് പദ്ധതി. ബൈക്കില്‍ വിദ്യാര്‍ത്ഥികള്‍ യാത്രചെയ്യുന്നതുമൂലമുള്ള അപകടങ്ങളെ ഒഴിവാക്കാനും നടപടികള്‍ സ്വീകരിച്ചു.

പോലീസും അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ സംഘം അയല്‍പ്പക്ക വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണവും ബോധവത്കരണവും നടത്തി.
Advertisements




