KOYILANDY DIARY.COM

The Perfect News Portal

പൊളിഞ്ഞു വീഴാറായ കെട്ടിടം നാട്ടുകാർക്ക് ഭീഷണിയാകുന്നു

കൊയിലാണ്ടി: നാട്ടുകാരിൽ ഭീതിയുണർത്തി സ്വകാര്യ കെട്ടിടം. റെയിൽവെ സ്റ്റേഷൻ റോഡിലാണ് പൊളിഞ്ഞു വീഴാറായ ഇരുനില കെട്ടിടം നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്. നേരത്തെ നിരവധി കടകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടകരമായ നിലയിലായതോടെ കടകൾ നടത്തിയിരുന്നവർ ഒഴിഞ്ഞു പോകുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് കെട്ടിടം പൂർണ്ണമായി ഷീറ്റ് വലിച്ചുകെട്ടിയതോടെ ഒന്നു കുടി കെട്ടിടം ആടിയുലഞ്ഞതായി സമീപവാസികൾ പറയുന്നു. ഇതുവഴി നിരവധി ആളുകളും വാഹനങ്ങളും സദാസമയവും സഞ്ചരിക്കുന്നുണ്ട്.  സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികളും കെട്ടിടത്തിനരികിലൂടെയാണ് സ്കൂളിലെക്ക് പോവുക. കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് റവന്യൂ, നഗരസഭാ അധികൃതർ ഉടമയെ സമീപിച്ചിരുന്നു. കോടതിയിൽ കേസ് നടക്കുന്നതാണ് ഇതിനു തടസ്സമെന്നാണ് പറയുന്നത്. എന്തായാലും കനത്ത മഴ കൂടിയാൽ കെട്ടിടം നിലംപൊത്തുമെന്നുറപ്പാണ്. ആർക്കും അപകടം പറ്റാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് സമീപവാസികൾ.

Share news

Leave a Reply

Your email address will not be published. Required fields are marked *