പൊയിൽക്കാവിലും തിക്കോടിയിലും അണ്ടർപാസ് അനുവദിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിലും തിക്കോടിയിലും ദേശീയപാത ക്രോസ് ചെയ്യാൻ അണ്ടർപാസ്സ് അനുവദിച്ചതായി. കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. അണ്ടർ പാസ് അനുവദിക്കാനായി അയച്ച പ്രൊപ്പോസലിന് ദേശീയ പാത അതോറിറ്റി അംഗീകാരം നൽകിയ അറിയിപ്പ് ലഭിച്ചതായി എം.എൽ.എ പറഞ്ഞു. തോടെ ദേശീയ പാത കടന്നു പോകുന്ന മണ്ഡലത്തിലെ പൂക്കാട്, പൊയിൽക്കാവ്, ആനക്കുളം, മൂടാടി ഹിൽ ബസാർ റോഡ്, തിക്കോടി എന്നീ പ്രധാന സ്ഥലങ്ങളിൽ അണ്ടർ പാസുകൾ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

മറ്റിടങ്ങളിൽ നേരെത്തെ പ്ലാനുകളിൽ തന്നെ അണ്ടർ പാസുകൾ ഉണ്ട്. അണ്ടർ പാസുകൾ ഇല്ലാത്തത് ജനങ്ങളിൽ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ജനകീയ പ്രതിഷേധങ്ങളും എം എൽ.എ യുടെയും മറ്റ് ജനപ്രതിനിധികളുടെയും ഇടപെടലുകളുടെ ഫലം കൂടിയാണ് ഇപ്പോഴത്തെ അനുമതി.


