KOYILANDY DIARY.COM

The Perfect News Portal

പെയി​ന്റ് കയറ്റിപ്പോയ ലോറി മറിഞ്ഞു; ദേശീയപാതയില്‍ ​ഗതാ​ഗതം സ്തംഭിച്ചു

പയ്യോളി: പെയി​ന്റ് കയറ്റിപ്പോയ ലോറി മറിഞ്ഞ് ഇരിങ്ങലിന് സമീപം ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ​ഗതാ​ഗതം സ്തംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നു മം​ഗലാപുരത്തേക്ക് പോകുകയായിരുന്ന കെ എൽ 11 ബി ജി 2975 നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ടയർപൊട്ടി നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു.
ടിന്നുകൾ പൊട്ടി റോഡിലേക്ക് പെയി​ന്റ് ഒഴുകിയതോടെ ദേശീയപാതയിലൂടെയുള്ള ​ഗതാ​ഗതം പൂർണമായും തടസ്സപ്പെട്ടു. പയ്യോളി എസ്ഐ കെ സജീഷി​ന്റെ നേതൃത്വത്തിലുള്ള പൊലീസും വടകരയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ക്രെയിൻ ഉപയോ​ഗിച്ച് ലോറി നീക്കി ഒമ്പതോടെ ​ഗതാ​ഗതം പുനഃസ്ഥാപിച്ചു. പരിക്കേറ്റ ലോറി ‍ഡ്രൈവറെ വടകര ​ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *