പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിൽ എബിവിപി പ്രതിഷേധിച്ചു
കൊയിലാണ്ടി: പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവുക. പെട്രോളിയം ഉത്പന്നങ്ങളുടെ ക്രമാതീതമായ വില വർധനവിൽ പ്രതിഷേധിച്ച് എബിവിപി കൊയിലാണ്ടി നഗർ സമിതിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. നഗർ പ്രസിഡന്റ് പ്രണവ്, നഗർ സമിതി അംഗം അക്ഷയ്,അർജുൻ എന്നിവർ പങ്കെടുത്തു.

