പിഷാരികാവില്‍ സംഗീത പ്രേമികളെ ആനന്ദ സാഗരത്തിലാറാടിച്ച് നെല്ലായി കെ. വിശ്വനാഥന്റെ വയലിന്‍ കച്ചേരി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന്റെ ഭാഗമായി നാലാം ദിനത്തില്‍ സംഗീത പ്രേമികളെ ആനന്ദ സാഗരത്തിലാറാടിച്ച് കൊണ്ട് വിശ്രുത വയലിന്‍ കലാകാരനായ നെല്ലായി കെ. വിശ്വനാഥന്റെ വയലിന്‍ കച്ചേരി പെയ്തിറങ്ങി. മൃദംഗത്തില്‍ എ. ഗണേഷ് പാലക്കാടും, ഘടത്തില്‍ പി.കെ. സന്തോഷ് കണ്ണൂരും പക്കമേളമൊരുക്കി.
