പാറപ്പള്ളി മഖാം ഉറൂസിന് ഭക്തി നിർഭരമായ തുടക്കം

കൊയിലാണ്ടി: പാറപ്പള്ളി മഖാം ഉറൂസിന് ഭക്തി നിർഭരമായ തുടക്കം. വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി. ഉൽഘാടന സമ്മേളന ത്തിൽ മഹല്ല് പ്രസിഡണ്ട് സിദ്ധീക്ക് കൂട്ടുംമുഖം അദ്ധ്യക്ഷനായി. ഇന്നലെ നടന്ന ഹജ്ജ് ക്യാമ്പിന് റഫീഖ് സക്കരിയ്യ ഫൈസി നേതൃത്വം നൽകി. ഹാഫിള് സിബ്റത്തുള്ള റഹ്മാനി, സുഹൈൽ ഹൈതമി, ബഷീർ ദാരിമി പന്തിപ്പൊഴിൽ, എം.കെ.ഗഫൂർ, അൻസാർ കൊല്ലം, മൊയ്തു ഹാജി തൊടുവഴൽ, അബ്ദുറഷീദ് ദാരിമി, മുനീർ ദാരിമി , മുഹമ്മദ് ദാരിമി എന്നിവർ സംസാരിച്ചു.
ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന പാറപ്പള്ളി മജ്ലിസ്സുനൂർ സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ ഉൽഘാടനം ചെയ്യും. ഉറൂസ് ഞായറാഴ്ച സമാപിക്കും . ഉമർമുസ്ല്യാർ കീഴ്ശ്ശേരി , ഹസ്സൻ സഖാഫി പൂക്കോട്ടൂർ സമാപനത്തിൽ സംബന്ധിക്കും.

