പശ്ചിമബംഗാള്‍ ഡെപ്യൂട്ടി സ്പീക്കര്‍ എച്ച്‌എ സഫ്‌വി അന്തരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഡെപ്യൂട്ടി സ്പീക്കര്‍ എച്ച്‌എ സഫ്‌വി (73) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. മുന്‍ ഐപിസ് ഓഫീസറായ ഉലപബെറിയ ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹത്തെ നിയമസഭയില്‍ പങ്കെടുക്കാനൊരുങ്ങവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കിഴക്കന്‍ നിയോജക മണ്ഡലത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ 2011 ലും 2016 ലും തെരഞ്ഞടുക്കപ്പെട്ടിരുന്നു. 2016 ജൂണ്‍ 23 നാണ് ഡെപ്യൂട്ടി സ്പീക്കറായി സ്ഥാനമേറ്റത്.മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനമറിയിച്ചു.

