പറവൂര്‍ രജീഷ് കൊലക്കേസ്: ഏഴ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: പറവൂര്‍ രജീഷ് കൊലക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ച ഏഴ് പ്രതികളെയാണ് ഹൈക്കോടതി വിട്ടയച്ചത്. പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.
വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിടുകയായിരുന്നു. അനുപ് , സുജിത്ത്, ശരത്, ഷാന്‍ ,സതിഷ്, സുമേഷ്, അജിത്ത് കുമാര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.

