പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാം

കൊയിലാണ്ടി: പരിസ്ഥിതി ദിനം ‐ ഒരു തൈ നടാം പദ്ധതി പി.കെ.എസ്. കൊയിലാണ്ടി ഏരിയതല ഉദ്ഘാടനം കൊയിലാണ്ടി സൗത്ത് ലോക്കലിലെ വരകുന്ന് കോളനിയിൽ ജില്ലാപ്രസിഡണ്ട് സി എം ബാബു നിർവ്വഹിച്ചു. ഏരിയ വൈസ്പ്രസിഡണ്ട് ടി വി ദാമോധരൻ അധ്യക്ഷതവഹിച്ചു. ഏരിയാ പ്രസിഡണ്ട് പി കെ രാജേഷ്, സെക്ക്രട്ടറി പി പി രാജീവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി പി രാധാകൃഷ്ണൻ, നിഷ, കൊല്ലം ലോക്കൽ ട്രഷറർ ഭാനു തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ശ്രീജേഷ് സി സ്വാഗതം പറഞ്ഞു.

