പത്തരകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കോഴിക്കോട്: ഇടനിലക്കാര്‍ക്ക് വില്പനക്കായി കൊണ്ടുവന്ന പത്തരകിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ സി.എച്ച് ഫ്ലൈ ഓവറിനടുത്തെ ലോഡ്ജില്‍വെച്ച് 10.700 കിലോഗ്രാം കഞ്ചാവുമായാണ് ടൗണ്‍ പൊലീസും ജില്ലാ ആന്റി നാര്‍കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ് ) ചേര്‍ന്ന് പിടികൂടിയത്. പട്ടന്നൂര്‍ അശ്വന്ത് (21), മുഹമ്മദ് നബീല്‍ (20) എന്നിവരെയാണ് ജില്ലയിലെ കോളജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് കഴിഞ്ഞു പോയവരാണ് പിടിയിലായവര്‍.

പഠനകാലത്തുള്ള ബന്ധം ഉപയോഗിച്ചാണ് ഇവര്‍ ജില്ലയിലെ ചില്ലറ കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നത്. ചില്ലറ മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവാണ് ഇവരില്‍നിന്ന് പിടികൂടിയത്.കഴിഞ്ഞ ആഴ്ച പത്ത് കിലോഗ്രാമിലധികം കഞ്ചാവ് ഡന്‍സാഫ് പിടിച്ചെടുത്തിരുന്നു. പിടികൂടിയ കഞ്ചാവിെന്റ ഉറവിടത്തെ കുറിച്ചും കണ്ണികളെ കുറിച്ചു കൂടുതല്‍ അന്വേഷണം ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീഹരിയുടെ നേതൃത്വത്തില്‍ നടുത്തുമെന്ന് സൗത്ത് അസിസ്റ്റന്റ് കമീഷണര്‍ എ.വി. ജോണ്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.


