KOYILANDY DIARY.COM

The Perfect News Portal

നോട്ട് നിരോധനം രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ചില പ്രതിസന്ധികളെ പൗരന്മാര്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് രാജ്യത്തെ ജനങ്ങളില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ വ്യക്തമാക്കി.
നോട്ട് രഹിത സാമ്ബത്തിക രംഗത്തേക്ക് താന്‍ ചെറുകിട വ്യാപാരികളെ ക്ഷണിക്കുകയാണെന്നും ഇത് രാജ്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രാജ്യത്തെ ദരിദ്രര്‍ക്കും, കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും, ദുരിതം അനുഭവിക്കുന്നവര്‍ക്കും വേണ്ടിയാണ് താന്‍ നോട്ട് നിരോധന നടപടി സ്വീകരിച്ചതെന്ന് നരേന്ദ്രമോദി സൂചിപ്പിച്ചു.

നോട്ട് രഹിത സാമ്ബത്തിക രംഗം എന്നത് ദുഷ്കരമായ ലക്ഷ്യമാണെന്നും ഇതിനായി താന്‍ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

ഓണ്‍ലൈന്‍ ഇടപാടുകള്‍ ഏറെ എളുപ്പമാണ്, ആര്‍ക്കും ഉപയോഗിക്കാം. ചായ വില്‍പനക്കാരന്‍ മുതല്‍ കടലാസ് വില്‍പനക്കാരന് വരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. നോട്ട് രഹിത സാമ്ബത്തിക രംഗത്തിലേക്കും ഡിജിറ്റല്‍ ഇടപാടുകളിലേക്കും രാജ്യത്തിന് കുതിക്കാന്‍ സാധിക്കും. നോട്ട് നിരോധന നടപടി രാജ്യത്ത് വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും മോദി വ്യക്തമാക്കി.
അതേസമയം, ചിലര്‍ പാവപ്പെട്ടവരെ മുന്‍നിര്‍ത്തി കള്ളപ്പണം വെളുപ്പിക്കുകയാണ്. ഇത് അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. താന്‍ നേരത്തെ, സൂചിപ്പിച്ചത് പോലെ നോട്ട് നിരോധനം എന്നത് വലിയ ഒരു കടമ്ബയാണെന്നും കുറഞ്ഞത് അമ്ബത് ദിവസമെങ്കിലും എടുക്കും ഇത് മറികടക്കാനെന്നും മോദി അറിയിച്ചു. എഴുപത് വര്‍ഷത്തോളം രാജ്യത്തെ ബാധിച്ച കള്ളപ്പണം എന്ന രോഗത്ത സൗഖ്യമാക്കാന്‍ ഒരല്‍പം കഷ്ടപ്പെടണം. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ രാപ്പകല്‍ അധ്വാനിക്കുന്ന ബാങ്ക് ജീവനക്കാരെ താന്‍ അനുമോദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *