നാളെ മുതൽ സ്വകാര്യ ബസ്സുകൾ പണിമുടക്കും

കോഴിക്കോട്: ബസുടമ സംയുക്ത സമരസമിതി നേതൃത്വത്തിൽ 24ന് തുടങ്ങുന്ന അനിശ്ചിത കാല പണി മുടക്കിൽ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും പങ്കുചേരുമെന്ന് ജില്ലാ ബസ് ഓണേഴ്സ് സംയുക്ത സമര സമിതി ഭാരവാഹികൾ അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കണം. കിലോമീറ്ററിന് 1.10 രൂപയാക്കുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ആറുരൂപയും കിലോമീറ്റർ നിരക്ക് നിലവിലുള്ളതിന്റെ 50 ശതമാനവും ആക്കുക. കോവിഡ് കാലത്തെ റോഡ് നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം. സംയുക്ത സമരസമിതി ചെയർമാൻ കെ ടി വാസുദേവൻ, കൺവീനർ കെ രാധാകൃഷ്ണൻ, എം തുളസീദാസൻ, പി വി സുഭാഷ് ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

