KOYILANDY DIARY.COM

The Perfect News Portal

ജില്ലയിൽ ഓണാഷം: നാടകോത്സവത്തിന് തുടക്കമാകും

കോഴിക്കോട്‌: ജില്ലയിൽ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാടകോത്സവത്തിന് തുടക്കമാകും. സെപ്‌തംബർ 9, 10, 11 തീയതികളിലാണ്‌ നാടകോത്സവം. ടൗൺ ഹാളിൽ ഒമ്പതിന് വൈകിട്ട്‌ ആറിന്‌ നാടകനടൻ വിക്രമൻ നായർ ഉദ്‌ഘാടനം ചെയ്യും. വടകര സഭ നാടകസംഘം അവതരിപ്പിക്കുന്ന ‘പച്ചമാങ്ങ’ എന്ന നാടകം ആദ്യ ദിവസം അരങ്ങേറും. 10ന് വരദ നാടകസംഘം അവതരിപ്പിക്കുന്ന ‘മക്കൾക്ക്’എന്ന നാടകമുണ്ടാകും.

11ന്‌  കോഴിക്കോട് മഷികുപ്പി ക്രിയേഷന്റെ ‘കാവൽ’, ശ്രദ്ധ നാടകസംഘത്തിന്റെ ‘യു ടേൺ’ എന്നീ അമേച്വർ നാടകങ്ങൾ അരങ്ങേറും.സംഗീതനാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാക്കളായ സി വി ദേവ്, മുഹമ്മദ് പേരാമ്പ്ര, കലാനിലയം ഭാസ്‌കരൻ നായർ, ചന്ദ്രശേഖരൻ തിക്കോടി എന്നിവരെ  ആദരിക്കും. രണ്ടു മുതൽ 11 വരെയാണ് ജില്ലയിലെ ഓണാഘോഷം.

ഓണാഘോഷത്തിന്റെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.

Advertisements

നാല്, അഞ്ച്‌ തീയതികളിൽ ടൗൺഹാളിലാണ് സാഹിത്യോത്സവം. നാലിന് വൈകിട്ട്‌  4.30ന് സാഹിത്യ സെമിനാർ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ആർ രാജശ്രീ മുഖ്യപ്രഭാഷണം നടത്തും. ഡോ. എം സി അബ്ദുൾ നാസർ, കെ വി സജയ് എന്നിവർ പ്രഭാഷണം നടത്തും. അഞ്ചിന് വൈകിട്ട് 4.30ന് നടക്കുന്ന കാവ്യസന്ധ്യയിൽ 30 കവികൾ കവിതകൾ അവതരിപ്പിക്കും. ഗാനരചയിതാവ് റഫീഖ് അഹമ്മദ് കാവ്യസന്ധ്യ ഉദ്ഘാടനം ചെയ്യും.

കോളേജ് വിദ്യാര്‍ഥികള്‍ക്ക് പൂക്കള മത്സരം ഓണാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പും ഡിടിപിസിയും ചേർന്ന് കോളേജ് വിദ്യാർഥികൾക്കായി പൂക്കളമത്സരം സംഘടിപ്പിക്കുന്നു. അഞ്ചിന് ബിഇഎം സ്‌കൂളിൽ രാവിലെ ഒമ്പതുമുതൽ ഒന്നു വരെയാണ് മത്സരം. രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും നൽകും. വിവരങ്ങൾക്ക്‌: 8078288013, onamdtpc22@gmail.com


Share news

Leave a Reply

Your email address will not be published. Required fields are marked *