നവീകരിച്ച തീര്‍ത്ഥക്കുളത്തിന്റെ സമര്‍പ്പണം നടന്നു

കൊയിലാണ്ടി : കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നവീകരിച്ച തീര്‍ത്ഥക്കുളത്തിന്റെ സമര്‍പ്പണം നടന്നു. സാമൂഹിക, സാമുദായിക ഐക്യത്തിന്റെ പ്രതീകമായി മാറിയ തീര്‍ത്ഥക്കുളത്തിന്റെ നവീകരണ പ്രവൃത്തി നഗരസഭക്കും അഭിമാനമായിരുന്നു. ജലസംരക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രദേശത്തിന്റെ മുഴുവന്‍ കുടിവെള്ള ശ്രോതസ്സായിരുന്ന ക്ഷേത്രക്കുളം, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തിലായിരുന്നു പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ തീര്‍ത്ഥക്കുളത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം സിനിമാ സംവിധായകന് പ്രജേഷ് സെന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ;
കെ.സത്യന് മുഖ്യാതിഥിയായിരുന്നു. ഇ.ഗംഗാ ധരന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.സത്യന് മുഖ്യാതിഥിയായിരുന്നു. ഇ.ഗംഗാ
ക്ഷേത്രം വാസ്തുശില്‍പ്പി സോണിറ്റ്, ഒ.ടി.വിജയന്, ഗാനരചയി താവും തിരക്കഥാകൃത്തുമായ നിധീഷ് നടേരി എന്നിവരെ മേല്‍ശാന്തി കീഴാറ്റുപുറത്ത് ഇല്ലം കൃഷ്ണന് നമ്പൂതിരി പൊന്നാടയണിയിച്ച് ആദരിച്ചു. ദാമോദരന്‍ നമ്പൂതിരിപ്പാട്, ഹാജി.പി.ഉസ്മാ ന്, കെ.എം.രാജീവന്, എം.ബാലകൃഷ് ണന് നായര്‍, എം.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. വി.പി.ഉണ്ണികൃഷ്ണന് സ്വാഗതവും, വി.കെ.ഷാജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാഭവന്‍ അമൃതകുമാര്‍ നയിച്ച് മീനരാവ് 2018 അരങ്ങേറി.
