നവീകരിച്ച ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ നവീകരിച്ച ജനസേവന കേന്ദ്രത്തിന്റെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി സുധ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു. നവീകരിച്ച കേന്ദ്രത്തിൽ നികുതി അടക്കൽ, പ്ലാൻ ഫീ അടക്കൽ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റുകൾ തുടങ്ങി ജനങ്ങൾക്ക് നൽകുന്ന പ്രധാനപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈൻ സർവീസ് ആയിരിക്കയാണ്.

അതിനനുസരിച്ച് ഫ്രണ്ട് ഓഫീസും ഓൺലൈൻ പേമന്റിനായുള്ള സൗകര്യം, ഓട്ടോമാറ്റിക് ടോക്കൺ സംവിധാനം, വ്യത്യസ്ത സേവനങ്ങൾക്ക് പ്രത്യേക കൗണ്ടുകൾ എന്നിവ ക്രമീകരിച്ചിരിക്കയാണ്. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ കെ. ഇ. ഇന്ദിര, കെ. ഷിജു, ഇ.കെ. അജിത്ത്, സി. പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ എ. ലളിത, വി.പി. ഇബ്രാഹിം കുട്ടി, എന്നിവർ സംസാരിച്ചു.നഗരസഭാ സെക്രട്ടറി ശ്രീ എൻ.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.


