KOYILANDY DIARY.COM

The Perfect News Portal

‘നവകേരള’ ഭാഗ്യക്കുറി ടിക്കറ്റ് ഇന്ന് പ്രകാശനം ചെയ്യും

പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ‘നവകേരള’ ഭാഗ്യക്കുറി ടിക്കറ്റ് ഇന്ന് പ്രകാശനം ചെയ്യും.

ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 10ന് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കും. മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി.തിലോത്തമന്‍ ആദ്യ വില്പന നടത്തും. ജനപ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.

Advertisements

സാധാരണ ഭാഗ്യക്കുറിയില്‍ നിന്നും വ്യത്യസ്തമായി വലിയ സമ്മാനങ്ങള്‍ ഇല്ലാതെയാണ് നവകേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക് ലഭിക്കും. 5000 രൂപ വീതമുള്ള 100800 സമ്മാനങ്ങളും നല്‍കും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്‌ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്.

Share news

Leave a Reply

Your email address will not be published. Required fields are marked *