KOYILANDY DIARY.COM

The Perfect News Portal

നന്തിയിലെ ടോൾ ബൂത്ത് പൊളിച്ചുനീക്കാൻ ആർ.ഡി.ഒ. ഉത്തരവ്

കൊയിലാണ്ടി: അപകടങ്ങൾ പതിവായ ദേശീയപാതയിലെ നന്തി ടോൾ ബൂത്ത് പൊളിച്ചുനീക്കാൻ വടകര ആർ.ഡി.ഒ. വി.പി. അബ്ദുറഹിമാൻ  ഉത്തരവിട്ടു. കോഴിക്കോട്  ദേശീയപാത എക്സി. എഞ്ചീനിയർക്കാണ് നോട്ടീസ് കൈമാറിയത് ടോൾ പിരിവ് പൂർത്തിയായതോടെ രാത്രികാലങ്ങൾ ഇവിടെ നിരവധി അപകടങ്ങളും അപകട മരണവും സംഭവിച്ചിട്ടുണ്ട്.

ടോൾ ബൂത്തിൻ്റെ ഇരുഭാഗത്തും ഹംബുകൾ ഉള്ളതും, റിഫ്ളക്ടറും, സൂചനാ ബോർഡുകളും ഇല്ലാതായതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽ പെടുന്നതും പതിവായതിനെ തുടർന്നുള്ള പരാതിയെ തുടർന്നാണ് ആർ.ഡി.ഒ. ഉത്തരവിട്ടത്. ഈ മാസം 4 -ാം തിയ്യതിയാണ് ഉത്തരവിറങ്ങിയത്. JDS ഉൾപ്പെടെ നേരത്തെ നിരവധി സംഘടനകൾ ടോൾ ബൂത്ത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *