KOYILANDY DIARY

The Perfect News Portal

നഗരസഭ ശുചീകരണ തൊഴിലാളിയെ മർദ്ദിച്ചതിൽ ജീവനക്കാർ പ്രതിഷേധിച്ചു

നഗരസഭ ശുചീകരണ തൊഴിലാളിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചു. കൊയിലാണ്ടി: നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ അബ്ദുൽ അസീസിനെ ജോലി സമയത്ത് ബസ്സ് ജീവനക്കാരൻ മർദ്ദിക്കുകയും, ജോലി തടസപ്പെടുത്തുകയും ചെയ്തതിൽ കെ.എം.സി.ഇ.യു. (സി.ഐ .ടി.യു) തൊഴിലാളികൾ പ്രതിഷേധിച്ചു.

ഇന്ന് രാവിലെയാണ് ബസ്സ്റ്റാൻഡ് യാർഡിൽ ശുചീകരണം നടത്തുകയായിരുന്ന നഗരസഭാ കണ്ടിജൻറ് ജീവനക്കാരൻ അബ്ദുൽ അസീസിനെ മർദ്ദിച്ചത്. ഷുചീകരണം നടത്തിയ സ്ഥലത്ത് എമറാൾഡ് ബസ്സിലെ ജീവനക്കാരൻ വീണ്ടും അതെ സ്ഥലത്ത് ബസ്സിനകത്തുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. 

തുടർന്ന് ബസ്സ് ജീവനക്കാർ ശുചീകരണ തൊഴിലാളികളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും ബസ്സ് സ്റ്റാൻഡ് വൃത്തിയോടെ സംരക്ഷിക്കുന്നതിന് ബസ്സ് ജീവനക്കാരുടെ ഭാഗത്തു നിന്നും വളരെ മോശമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. നിയമപ്രകാരം ബസ്സ് സ്റ്റാന്റുകളിൽ ബസ്സ് പാർക്ക് ചെയ്യാൻ പാടില്ലെന്നിരിക്കെ കൊയിലാണ്ടയിൽ മാത്രമാണ് രാത്രികാല പാർക്കിങ് നടത്തുന്നത്.

Advertisements

ഇത് മൂലം ബസ്സ്റ്റാന്റ് കൃത്യ സമയത്തിനുള്ളിൽ ശുചീകരണം നടത്താൻ തൊഴിലാളികൾക്ക് സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങൾ നിർത്തലാക്കണമെന്നും പ്രതികൾക്കെതിരെ കേസ് എടുക്കണമെന്നും യൂണിയൻ സെക്രട്ടറി പങ്കജാക്ഷൻ ആവശ്യപ്പെട്ടു. പ്രധിഷേധ മാർച്ച് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ കുന്നോത്ത് ഉദ്ഘടാനം ചെയ്തു.