ദേശ വിരുദ്ധ നീക്കത്തിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രതിഷേധം

കൊയിലാണ്ടി: മലബാർ സമര പോരാളികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ കമ്മിറ്റി കൊയിലാണ്ടി, ഉള്ളിയേരി ടൗണുകളിൽ പ്രതിഷേധ പ്രകടനം നടത്തി. ഷംസീർ, ഖലീൽ നന്തി, റിയാസ് കവലട്, ആസിഫ്, അഷ്റഫ് അലി എന്നിവർ നേതൃത്വം നൽകി.

