തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 തൊഴില്‍ദിനം ഉറപ്പാക്കണം; എ.ഐ.ടി.യു.സി

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് 100 തൊഴില്‍ദിനം ഉറപ്പാക്കണമെന്ന് എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ എ.ഐ.ടി.യു.സി. അരിക്കുളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എം.കെ. ശശി അധ്യക്ഷത വഹിച്ചു. എം.വി. ശശി, കെ.കെ. ബാലകൃഷ്ണന്‍, എ.എം. സുധ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.എം. രാജി (പ്രസി), എം.കെ. ദേവി, സുമ (വൈസ് പ്രസി), എ.എം. സുധ (സെക്ര), കെ.കെ. നാരായണി, ശ്രീജ സദാനന്ദന്‍ (ജോ.സെക്ര), കെ.കെ. നാരായണി (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
