KOYILANDY DIARY

The Perfect News Portal

സര്‍ഗാലയ അന്താരാഷ്ട്ര മേളയില്‍ കരകൗശല ഉത്പന്നങ്ങളുമായി ഉഗാണ്ട, തായ്ലന്‍ഡ് കലാകാരന്മാര്‍

വടകര: സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന അന്താരാഷ്ട്ര മേളയില്‍ കരകൗശല ഉത്പന്നങ്ങളുമായി ഉഗാണ്ട, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ശ്രദ്ധേയമാകുന്നു. ഉഗാണ്ടയില്‍ നിന്നുള്ള ജോസ്ലിന്‍ ആന്‍ഡലിന്‍, മറിയം നന്‍ഡാവു എന്നിവര്‍ കരകൗശലങ്ങളുടെ വലിയ ശ്രേണിയുമായാണ് എത്തിയത്. വുഡ്കാര്‍വിംഗ്സ്, ഓയില്‍ വാട്ടര്‍ പെയ്ന്റിംഗ്സ്, ബാടിക്, കാന്‍ഡോ ഓണ്‍കോട്ടണ്‍, ബീഡ് ആന്‍ഡ് പേപ്പര്‍ ജ്വല്ലറി,കിന്‍റ്റഗെ മെറ്റീരിയല്‍സ്, സാലഡ് സ്പൂണ്‍സ്, വയര്‍പ്രൊഡക്റ്റ്സ്, ബാഗുകള്‍ തുടങ്ങി നിരവധി ഉത്പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. തായ്ലന്‍ഡില്‍ നിന്നുള്ള കലാകാരന്‍മാരുടെതേ ഹോം ഡെക്കോര്‍ ഉത്പ്പന്നങ്ങളാണ്.

മേളയില്‍ 200ല്‍പരം സ്റ്റാളുകളിലായി 400 ല്‍പരം കലാകാരന്മാര്‍ ഒരുക്കുന്ന പതിനായിരത്തില്‍പരം കരകൗശല ഉത്പ്പന്നങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. ഉത്പന്നങ്ങളുടെ നിര്‍മ്മാണം നേരിട്ട് കാണാനുള്ളഅവസരവും ഉണ്ട്. സര്‍ഗാലയയിലെ സ്ഥിരംവിദഗ്ദ്ധരും, 23 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കലാകാരന്മാരുമുള്‍പ്പടെ, സംസ്ഥാന ദേശീയതലങ്ങളില്‍ പുരസ്കാരം നേടിയ 70 ഓളം കലാകാരന്മാര്‍19 ദിവസം നീണ്ടമേളയില്‍ പങ്കെടുക്കുന്നുണ്ട്.

രാജസ്ഥാനില്‍നിന്നുള്ള കാവാഡ് ആര്‍ട്, നീലഗിരിയില്‍ നിന്നുള്ള കുറുമ്ബ പെയിന്റിംഗ് , പശ്ചിമബംഗാളില്‍ നിന്നുള്ള പായനെയ്തുകലകള്‍, ഗുജറാത്തില്‍ നിന്നുള്ള കോപ്പര്‍ബെല്‍, ബാത്തില്‍ പെയിന്റിംഗ്, ബിദ്രി ആര്‍ട്, അയേണ്‍ക്ര്ര്രാഫ്, തഴപ്പായ ഉല്‍പ്പന്നങ്ങള്‍, ചകിരി കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, പേപ്പര്‍മെഷ് ഉത്പന്നങ്ങള്‍, മാനിപുല്ല്, കമ്ബിളിനൂല്‍, വിവിധയിനം തടികള്‍, ജൂട്ട്, കൊമ്ബുകള്‍, വിവിധശിലകള്‍ എന്നിവയില്‍ നിന്നുള്ള വസ്തുക്കള്‍ എന്നിവയിലൂടെ ഇന്ത്യയിലെ കരകൌശല പൈതൃകത്തെ അടുത്തറിയാനുള്ള മികച്ചഅവസരം. തനത് പവിഴ ആഭരണങ്ങള്‍, ലാക് ആഭരണങ്ങള്‍, മെറ്റല്‍ എനാമല്‍ വസ്തുക്കള്‍, ബ്ലൂപോട്ടറി, കോഫിപെയിന്റിംഗ്, ഉള്ളിത്തോലുകൊണ്ടുള്ള ചിത്രങ്ങള്‍, വേദിക്മെറ്റല്‍ആര്‍ട്, മിനിയേച്ചര്‍ പെയിന്റിംഗ്സ്, അറബി ഉറുദുഭാഷകളിലുള്ള കലിയോഗ്രഫി എന്നിവയും മേളയിലുണ്ട്.
സ്റ്റേറ്റ് പവിലിയനില്‍ ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ കൈരളി, ആന്ധ്രപ്രദേശ് ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ലേപാക്ഷി,കേരള സ്റ്റേറ്റ് അപെക്സ് ഹാന്‍ഡിക്രാഫ്റ്റ്സ് സൊസൈറ്റി സുരഭി, നാഷണല്‍ ഹാന്‍ഡ്ലൂമ്സ് എന്നിവയുടെ ഹട്ടുകളും, സെന്‍ട്രല്‍ സില്‍ക്ക്ബോര്‍ഡ്, കാഞ്ചീപുരം സാരിഡെമോണ്‍്രേസ്റ്റഷനുകള്‍ എന്നിവയുടെ ഹട്ടുകളുമുണ്ട്. മലബാര്‍ മെഡിക്കല്‍ കോളേജ് ഒരുക്കിയിട്ടുള്ള മെഡിക്കല്‍ എക്സിബിഷന്‍, പപ്പറ്റ്ഷോ, കടത്തനാടന്‍ കളരിഡെമൊ എന്നിവയും മേളയുടെ ഭാഗമാണ്. കേരളത്തിന്റെ രുചി വൈവിധ്യങ്ങളുമായി ഫുഡ്കോര്‍ട്ടില്‍ കേരള ഫുഡ്ഫെസ്റ്റ് എന്നിവയും നടക്കുന്നുണ്ട്.

കൂടാതെ വിവിധ റൈഡുകളുമായി, അമ്യൂസ്മെന്റ്സോണ്‍, പെഡല്‍ മോട്ടോര്‍ ബോട്ടിംഗ്, അക്വേറിയം, ഫിഷ് മസാജിംഗ് കോര്‍ണര്‍ എന്നിവ മേളയുടെ ഭാഗമായുണ്ട്. കറന്‍സി പ്രതിസന്ധി സന്ദര്‍ശകരെ ബാധിക്കാതിരിക്കാന്‍ എന്‍ട്രിടിക്കറ്റ്കൗണ്ടറിലും, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും ഫുഡ്കോര്‍ട്ടിലും മറ്റുമായി സ്വൈപിംങ്ങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുടുബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും, മുന്‍ ടൂറിസം ഡയറക്ടറുമായ എസ്.ഹരികിഷോര്‍ സര്‍ഗാലയയില്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *