KOYILANDY DIARY.COM

The Perfect News Portal

തെ​രു​വു​നാ​യ്​​ക്ക​ള്‍ അ​ഞ്ച്​ ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു

എ​ക​രൂ​ല്‍: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​യോ​ത്ത്​ തെ​രു​വു​നാ​യ്​​ക്ക​ള്‍ അ​ഞ്ച്​ ആ​ടു​ക​ളെ ക​ടി​ച്ചു​കീ​റി കൊ​ന്നു. ര​ണ്ടെ​ണ്ണ​ത്തി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വി​മു​ക്​​ത​ഭ​ട​നാ​യ വ​ള്ളി​യോ​ത്ത്​ പ​ന്നി​വെ​ട്ടും​ചാ​ലി​ല്‍ താ​മ​സി​ക്കു​ന്ന ക​ക്കാ​ട്ടു​മ്മ​ല്‍ മാ​ധ​വന്റെ ആ​ടു​ക​ളാ​ണ്​ ച​ത്ത​ത്​. വീ​ടി​ന​ടു​ത്ത കാ​രാ​ട്ടു​മ്മ​ല്‍​പ​റമ്പി ​ല്‍ കെ​ട്ടി​യി​ട്ട​താ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ടു​ത്ത​ടു​ത്താ​യി പ​ത്തോ​ളം ആ​ടു​​ക​ളെ​യാ​ണ്​ കെ​ട്ടി​യി​ട്ടി​രു​ന്ന​ത്​. മാ​ധ​വ​െന്‍റ അ​യ​ല്‍​വാ​സി​യാ​യ പ​ന്നി​വെ​ട്ടും​ചാ​ലി​ല്‍ ആ​മി​ന​യ​ു​ടെ ആ​ടി​നും മാ​ധ​വ​െന്‍റ ആ​ടി​നു​മാ​ണ്​ പരിക്കേ​റ്റ​ത്​.

 ബ​ഹ​ളം​കേ​ട്ട്​ നാ​ട്ടു​കാ​ര്‍ ഒാ​ടി​യെ​ത്തി​യ​തി​നാ​ലാ​ണ്​ മ​റ്റു മൂ​ന്നു ആ​ടു​ക​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന്​ പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഉ​ണ്ണി​കു​ളം മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​സി.​കെ. ഷാ​ജി​ബ്​ സ്​​ഥ​ല​ത്തെ​ത്തി പ​രി​േ​ക്ക​റ്റ ആ​ടു​ക​ള്‍​ക്ക്​​ ചി​കി​ത്സ​ന​ല്‍​കി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പിന്റെ പ​ദ്ധ​തി​യി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ആ​ടു​ക​ളാ​ണ്​ ന​ഷ്​​ട​മാ​യ​തെ​ന്ന്​ മാ​ധ​വ​ന്‍ പ​റ​ഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *