തെരുവ് നായ്ക്കളുടെ രാപ്പകൽ മയക്കം യാത്രക്കാരിൽ ഭീതി പരത്തുന്നു

കൊയിലാണ്ടി: ബസ്സ്റ്റാന്റിലും, ഫുട്പാത്തുകളിലും തെരുവ് നായ്ക്കളുടെ രാപ്പകൽ മയക്കം യാത്രക്കാരിൽ ഭീതി പരത്തുന്നു. തിരക്കേറിയ ബസ് സ്റ്റാന്റിലും ഫുട്പാത്തിലും കടവരാന്തകളിലും കൂട്ടത്തോടെയാണ് നായ്ക്കളുടെ മയക്കം പതിവ് കാഴ്ചയാകുന്നത്. ബസ്സുകൾ സ്റ്റാന്റിലേക്ക് പ്രവേശിക്കുമ്പോൾ നായ്ക്കൾ ചിതറി ഓടുന്നതും കുട്ടികളുമായി കടന്നു പോകുന്ന കാൽനടയാത്രകാർക്ക് ഭീഷണിയായി മാറുന്നു.
നോട്ടം ഒന്ന് പിഴച്ചാൽ നായകളുടെ മേൽ ചവിട്ടി അപകടം ഉറപ്പ് തന്നെ. ബസ്സ്റ്റാൻഡിന് സമീപമുള്ള വീതി കുറഞ്ഞ ലിങ്ക് റോഡിന് കുറുകെ അപ്രതീക്ഷിതമായി നായകൾ ചാടി മറയുന്നത് ഇരുചക്രവാഹന യാത്രക്കാർക്കാണ് ഏറെ വിനയാകുന്നത്.

