KOYILANDY DIARY.COM

The Perfect News Portal

തെങ്ങിന്റെ ജനിതക ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കൊയിലാണ്ടി: കാര്‍ഷിക സര്‍വ്വകലാശാലയുടെ പീലിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഉത്തരമേഖലാ കാര്‍ഷി ഗവേഷണ കേന്ദ്രം തെങ്ങിന്റെ കുറുകിയ ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജനിതക ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജനിതക ശേഖരങ്ങള്‍ക്കായുളള അന്വേഷണം നടത്തുന്നതിന്റെ മുന്നോടിയായി കേര കര്‍ഷകരുടെ കൂട്ടായ്മ അരിക്കുളത്ത് നടന്നു.

അരിക്കുളത്ത് കേരകര്‍ഷക കണ്‍ വീനര്‍മാരുടെ കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.രാധ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എം ഉണ്ണി അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എ ആയിഷാബി, പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം സൈന്‍ിസ്റ്റും പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ.ടി വനജ എന്നിവര്‍ സംസാരിച്ചു.കൃഷി ഓഫീസര്‍ അനിത പാലാരി സ്വാഗതം പറഞ്ഞു.

Share news