തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

കൊയിലാണ്ടി: ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കലക്ടര്‍ യു.വി.ജോസ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ വി.കെ പത്മിനി, വി,കെ,അജിത, എം.സുരേന്ദ്
എന്നിവര്‍ സംസാരിച്ചു. നഗരസഭ സൂപ്രണ്ട് വി.പി. ഉണ്ണികൃഷ്ണന് സ്വാഗതവും, എച്ച്.ഐ. എം.അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.

