തിക്കോടിയിൽ ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി

തിക്കോടി: പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾക്കും തിക്കോടി – മൂടാടി വികസന സമിതി സ്വീകരണം നൽകി. ജില്ലാ – ബ്ലോക്ക് – ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾക്ക് നൽകിയ സ്വീകരണ പരിപാടി കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സമിതി രൂപപ്പെടുത്തിയ വികസന മുൻഗണനാ നിർദേശങ്ങൾ ജി.ആർ. അനിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന് കൈമാറി. ഹാഷിംകോയ തങ്ങൾ അധ്യക്ഷനായി. ജന പ്രതിനിധികൾ, കളത്തിൽ ബിജു, ടി.കെ. മഹേഷ്, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.

