തലസ്ഥാനത്ത് ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി

തലസ്ഥാനത്ത് ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 25 വെള്ളിയാഴ്ചയാണ് തിരുവനന്തപുരം നരുവാംമൂടില്‍ 22 വയസുള്ള ദളിത് യുവതിയെ പീഡിപ്പിച്ചത്.
പോലീസ് ഉദ്യോഗസ്ഥനും മറ്റു മൂന്നു പേരും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇയാളുടെ വീട്ടിലെത്തിയ സുഹൃത്തുക്കളും പിന്നീട് യുവതിയെ പീഡിപ്പിച്ചു. ക്രൂരമായ പീഡനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് കോവളത്ത് വിനോദ സഞ്ചാരിയായ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.ജപ്പാന്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കോവളത്ത് കട നടത്തിയിരുന്ന ഇയാള്‍ വിദേശ യുവതിയുമായി പരിചയത്തിലായി. പിന്നീട് യുവതിക്ക് മദ്യം നല്‍കിയ ശേഷമാണ് ലോഡ്ജ് മുറിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചത്. അതിക്രൂരമായ പീഡനത്തിനിരയായ യുവതി ചോരയൊലിപ്പിച്ചാണ് താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തിയത്.
