ഡോ. എസ് സോമനാഥിന് ദേശീയ എയറോനോട്ടിക്കല്‍ പുരസ്കാരം

തിരുവനന്തപുരം: ദേശീയ എയറോനോട്ടിക്കല്‍ പുരസ്കാരം പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വി എസ് എസ് സി ഡയറക്ടറുമായ ഡോ. എസ് സോമനാഥിന്. ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ നല്‍കുന്നതാണ് പുരസ്കാരം .
വിശിഷ്ട നേതൃപാടവത്തിനുള്ള പുരസ്കാരം ഐഎസ് ആര് ഒ ചെയര്മാന് ഡോ കെ ശിവന് നേടി. വിക്ഷേപണ സാങ്കേതിക വിദ്യാ രംഗത്തെ സംഭാവന കൂടി പരിഗണിച്ചാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

വി എസ് എസ് സി (എസ്ടിസി) പ്രോഗ്രാം ഡയറക്ടര്‍ ഡോ ജി അയ്യപ്പന് ബിരണ് റോയി സ്പേയ്സ് സയന്‍സ് പുരസ്കാരം ലഭിച്ചു. സ്വര്‍ണ ജയന്തി പുരസ്കാരത്തിന് എല്‍പിഎസ് സി ശാസ്ത്രജ്ഞന് മനുവാര്യര്‍ അര്‍ഹനായി. പുരസ്കാരങ്ങള്‍ സൊസൈറ്റി വാര്‍ഷിക സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി യതീന്ദ്രകുമാര്‍ അറിയിച്ചു.

