ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്കില്‍ ഇനി പെണ്ചരിതം

കണ്ണൂര്‍: ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്കില്‍ ഇനി പെണ്ചരിതം. എല്ലാ യൂണിറ്റിലും ഭാരവാഹികളില്‍ ഒരാളെങ്കിലും വനിതയായിരിക്കണമെന്ന് തീരുമാനിച്ചു. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഡിവൈഎഫ്ഐ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പെണ്ണൊരുമ കൂട്ടായ്മയും മുഴുവന്‍ യൂണിറ്റിലും ഭാരവാഹികളായി
തെരഞ്ഞെടുത്ത വനിത സഖാക്കള്‍ക്കുള്ള സ്വീകരണവും പികെ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ വനിതാ സഖാക്കളെ ആദരിച്ചു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പി പി ദിവ്യ, പി പി ഷാജിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

