ട്രാഫിക് പോലീസിന് സംഭാരവും കുപ്പിവെള്ളവും വിതരണം ചെയ്തു

കൊയിലാണ്ടി: കൊടും വേനൽ ചൂടിൽ കൊയിലാണ്ടിയിൽ ഗതാഗത നിയന്ത്രണം നടത്തുന്ന ട്രാഫിക്ക് പോലീസിനും ഹോം ഗാർഡിനും സംഭാരവും കുപ്പിവെള്ളവും വിതരണം ചെയ്തു. കൊയിലാണ്ടി ഗവ. ബോയിസ് വി.എച്ച്.എസ്സ്. ഇ 2000-02 കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ മാതൃകാ പ്രവര്‍ത്തനം നടത്തിയത്. പോലീസ് ഇൻപെക്ടർ സുനിൽകുമാറിന് ശീതള പാനിയം കൈമാറി. മിഥുൻദേവ്, അജുശ്രീജേഷ്, നിധീഷ്, ബിജുല, സന്ധ്യ തുടങ്ങിയവർ നേതൃത്വം നല്കി.

