ടൂറിസം സാധ്യതകള്‍ അടുത്തറിയാന്‍ ഫാം ടു മലബാര്‍ സംഘം പര്യടനം തുടങ്ങി
താമരശ്ശേരി: മലബാറിൻ്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു പരിചയപ്പെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജന്‍സികളുമായി സഹകരിച്ചു സംഘടിപ്പിച്ചിരിക്കുന്ന ഫാം ടു മലബാര്‍ – 500 പരിപാടിയിലെ യാത്രാ സംഘം ജില്ലയിലെ പര്യടനം തുടങ്ങി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 40 ല്‍ പരം ടൂര്‍ ഓപറേറ്റര്‍മാരുടെ സംഘം താമരശ്ശേരി കൈതപ്പൊയില്‍ നോളജ് സിറ്റി ടൈഗ്രീസ് ഹോളിസ്റ്റിക് വെല്‍നസ് വാലിയിലെത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണു സംഘം കോഴിക്കോട് എത്തിയത്. ജില്ല ടൂറിസം ഉദ്യോഗസ്ഥരും ടൈഗ്രീസ് വാലി ചെയര്മാന് ഡോ . മുഹമ്മദ് ഷെരീഫ്, വയനാട് ചേംബര്‍ ഓഫ് കോമേഴ്സ് അധികൃതരും ചേര്‍ന്ന് ഫാം ടു മലബാര്‍ യാത്ര സംഘത്തെ സ്വീകരിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് പദ്ധതിയുടെ അംഗീകാരമുള്ള വെല്‍നസ് സെന്ററായ ടൈഗ്രീസ് വാലിയായിരുന്നു സംഘത്തിന്റെ ജില്ലയിലെ ആദ്യ സന്ദര്‍ശന സ്ഥലം. ഒരു ഔഷധ രഹിത ജീവിതശൈലി എന്ന ആശയമാണ് ഇവിടെ ലക്ഷ്യമിടുന്നതെന്നും എം.ഡി ഡോ. മുഹമ്മദ് ഷെരീഫ് പറഞ്ഞു. ടൈഗ്രീസ് വാലിയിലെ ഹെര്‍ബല്‍ റിസര്‍ച് സെന്ററില്‍ ഉല്പാദിപ്പിച്ച ഔഷധ ഉല്പന്നങ്ങള് ടൈഗ്രീസ് വാലി എക്സി. ഡയറക്ടര്‍ ഡോ. ഷാഹുല്‍ ഹമീദ് അവതരിപ്പിച്ചു. സി.ഇ.ഒ. റോമിയോ ജെസ്റ്റിന് പദ്ധതി വിശദീകരിച്ചു. വി.കെ.ടി. ബാലന്, ഷംസുദ്ദീന് എന്നിവര്‍ സംസാരിച്ചു.


