KOYILANDY DIARY.COM

The Perfect News Portal

ടി പത്മനാഭനും എം എ യൂസഫലിക്കും എംജി സര്‍വകലാശാലയുടെ ഡി.ലിറ്റ്

കോട്ടയം: സാഹിത്യകാരന്‍ ടി പത്മനാഭനെയും പ്രമുഖ വ്യവസായി എം എ യൂസഫ് അലിയെയും മഹാത്മാഗാന്ധി സര്‍വകലാശാല ഡോക്റേറ്റ് നല്‍കി ആദരിക്കും. ഡിസംബര്‍ 13ന് പകല്‍ 11.30 ന് സ ര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം ഇരുവര്‍ക്കും ഡി ലിറ്റ് സമ്മാനിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകളുടെയും സാഹിത്യ- സാംസ്കാരിക മേഖലയില്‍ നടത്തിയ ഇടപെടലുകളുടെയും അംഗീകാരമായാണ് ടി പത്മനാഭന് ഡിലിറ്റ് സമ്മാനിക്കുന്നത്. വ്യവസായ, വ്യാപാര രംഗങ്ങളിലെ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് എം എ യൂസഫലിക്ക് ബിരുദം സമ്മാനിക്കുന്നത്. മന്ത്രി ഡോ. കെ ടി ജലീലും ചടങ്ങില്‍ പങ്കെടുക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *