KOYILANDY DIARY.COM

The Perfect News Portal

ടി.കെ. നാരായണനെ അനുസ്മരിച്ചു

കൊയിലാണ്ടി: പുരോഗമന കാലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി സ്റ്റഡി സർക്കിൾ സംസ്ഥാന ഭാരവാഹിയുമായിരുന്ന ടികെ. നാരായണന്റെ 26-ാം ചരമ വാർഷികം ആചരിച്ചു. പന്തലായനി യുവജന ലൈബ്രറി & റീംഡിംഗ് റൂം, പുരേഗമന കലാ സാഹ്യത്യസംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയും സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി മുൻ എം.എൽ.എ.യും ടി.കെ. നാരായണന്റെ സഹപ്രവർത്തകനുമായിരുന്ന പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുരോഗമന കാലാ സാഹിത്യസംഘം മേഖലാ പ്രസിഡണ്ടും, നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.

മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടി അനുസ്മരണ പ്രഭാഷണവും, കാലടി യൂണിവേഴ്സിറ്റി അസി. പ്രഫസർ ഡോ. എം.സി അബ്ദുൾ നാസർ മുഖ്യപ്രഭാഷണവും നടത്തി. ടി.കെ. നാരായണന്റെ സഹപ്രവർത്തകരായ ഗ്രന്ഥശാലാ സംഘം നേതൃസമിതി അംഗം മധുമാസ്റ്റർ, ടി.വി. ദാമോധരൻ, എം. നാരായണൻ മാസ്റ്റർ, എം. സുധീഷ് തുടങ്ങിയവർ സംസാരിച്ചു. യുവജന ലൈബ്രറി സെക്രട്ടറി എം. എം ചന്ദ്രൻ മാസ്റ്റർ സ്വാഗതവും, ലൈബ്രറിയുടെ ആദ്യകാല സെക്രട്ടറി എം. വി. ബാലൻ നന്ദിയും പറഞ്ഞു.

കാലത്ത് ടി.കെ. നാരായണൻ മന്ദിരത്തിൽ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പുഷ്പാർച്ചനയിൽ മുൻ നഗരസഭ വൈസ് ചെയർമാൻ ടി.കെ. ചന്ദ്രൻ മാസ്റ്റർ, അഡ്വ. കെ. സത്യൻ, എം. എം. ചന്ദ്രൻ മാസ്റ്റർ, എം. വി. ബാലൻ സി.കെ. ആനന്ദൻ, ടി.കെ. നാരായണന്റെ കുടുംബാംഗങ്ങൾ, യുവജന ലൈബ്രറി പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Advertisements




Share news

Leave a Reply

Your email address will not be published. Required fields are marked *