KOYILANDY DIARY

The Perfect News Portal

ബാലൻ എടക്കുളത്തിൻ്റെ നിര്യാണത്തിൽ പുക്കാട് കലാലയം അനുശോചിച്ചു

കൊയിലാണ്ടി: ബാലൻ എടക്കുളത്തിൻ്റെ നിര്യാണത്തിൽ പുക്കാട് കലാലയം അനുശോചിച്ചു. നാടകപ്രവർത്തകൻ, നടൻ, സംഘാടകൻ, കലാസമിതി പ്രവർത്തനങ്ങളുടെ മുന്നരങ്ങിലും പിന്നരങ്ങിലും തിളങ്ങിനിന്ന കലാ പ്രവർത്തകൻ എന്നിങ്ങനെ ബാലൻ എടക്കുളത്തിന് വിശേഷണങ്ങളേറെ. കലാലയം പ്രവർത്തക സമിതിയംഗം, ക്ലാസ്സ്, പ്രോഗ്രാം, സോപാനം കമ്മിറ്റി സെക്രട്ടറി, വിവിധ ആഘോഷങ്ങളുടെ കൺവീനർ മുതലായ ചുമതലകൾ വഹിച്ചിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ മികച്ചതും മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ ഒരു പടികൂടി മുന്നിൽ നിൽക്കുന്നതും ആവണമെന്ന ശാഠ്യം ബാലനെ മികച്ച സംഘാടകനാക്കി.

ചെങ്ങോട്ട്കാവ്, മേലൂർ ഭാഗങ്ങളിലെ കലാസമിതികൾ, അമ്പല കമ്മറ്റികൾ, ഉത്സവാഘോഷ കമ്മിറ്റികൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. കലാലയത്തിൻ്റെ വിഖ്യാത നാടകങ്ങളായ  നാഗപഞ്ചമി, ശരണഗീതം, ഭദ്രകാവേരി, രാജനർത്തകി ചൈത്രപൗർണ്ണമി, വംശഗായത്രി, ഗോത്രപഞ്ചമം തുടങ്ങിയവയിൽ ബാലൻ ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കലാലയത്തിൻ്റെതന്നെ കുഞ്ഞുണ്ണിത്തമ്പുരാനിലൂടെ പ്രൊഫഷനൽ നാടക രംഗത്തും തൻ്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. പൂക്കാട് കലാലയം പ്രവർത്തനങ്ങളിലും നാടക പ്രവർത്തനങ്ങളിലും അർപ്പണബോധത്തോടെ സഹകരിച്ചിരുന്ന ബാലൻ എടക്കുളത്തിൻ്റെ നിര്യാണത്തിൽ കലാലയം അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *