KOYILANDY DIARY.COM

The Perfect News Portal

ഞായറാഴ്ച ഹര്‍ത്താല്‍ നടത്തി സംഘപരിവാര്‍ കലാപലക്ഷ്യം പൊളിഞ്ഞു

പത്തനംതിട്ട: ശബരിമലയിലെ സ‌്ത്രീ പ്രവേശനത്തിന്റെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച‌് നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഗുഢശ്രമം പൊളിഞ്ഞു. ദേവസ്വം ബോര്‍ഡ‌് പ്രസിഡന്റിന്റെ വീട്ടിലേക്ക‌് നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി ഏറ്റുമുട്ടി ലാത്തിച്ചാര്‍ജോ വെടിവെപ്പോ ഉണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കാമെന്ന പ്രതീക്ഷ പൊലീസിന്റെ സംയമനം മുലം നടക്കാതെ വന്ന നിരാശയില്‍നിന്നാണ‌് ഹര്‍ത്താലെന്ന പിടിവള്ളി കിട്ടിയത‌്. പക്ഷേ,ആ പ്രതീക്ഷയും വിശ്വാസികള്‍ തന്നെ തകര്‍ത്തുകളഞ്ഞു.
വഹനങ്ങള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചും സംഘര്‍ഷം സൃഷ്ടിച്ച‌് അതില്‍നിന്ന‌് മുതലെടുക്കാമെന്നായിരുന്നു കണക്ക‌് കൂട്ടിയത‌്. പക്ഷേ ഞായറാഴ‌്ചകളില്‍ ബഹുഭൂരിപക്ഷം കടകളും അടവായിരുന്നു. എംസി റോഡു വഴി എല്ലാ ദിക്കിലേക്കും കെഎസ‌്‌ആര്‍ടിസി ബസുകള്‍ സര്‍വീസ‌് നടത്തി. ഇരുചക്രവാഹനങ്ങളും കാറുകളുമെല്ലാം നിരത്തിലിറക്കി.

ഹര്‍ത്താല്‍ ദിനത്തിലും വിശ്വാസികളായ സ‌്ത്രീകളെ ഉള്‍പ്പെടെ സമരത്തിനിറക്കാമെന്നായിരുന്നു സംഘപരിവാര്‍ നേതാക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍, ഹര്‍ത്താലിന്റെ മറവില്‍ സംഘര്‍ഷം ഉണ്ടാക്കാനാണെന്ന‌് തിരിച്ചറിഞ്ഞതോടെ സ‌്ത്രീകളാരും പുറത്തിറങ്ങിയില്ല. ഹര്‍ത്താലിന‌് ആഹ്വാനം ചെയ‌്ത സംഘപരിവാര്‍ നേതാക്കളുടെ വീടുകളില്‍നിന്നുപോലും സ‌്ത്രീകളെ രംഗത്തിറക്കാനായില്ല.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പന്ത്രണ്ടു മണിയോടെ പത്തനംതിട്ട നഗരത്തില്‍ പേരിനൊരു പ്രകടനം നടത്തി പിരിഞ്ഞുപോയി. സ‌്ത്രീ പ്രവേശനത്തിന്റെ പേരില്‍ ആദ്യം രംഗത്തിറങ്ങിയവര്‍ക്ക‌് ഈ വിഷയത്തില്‍ ബിജെപിയും ആര്‍എസ‌്‌എസും എടുക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പ‌് വ്യക്തമായി കഴിഞ്ഞു. ചില പ്രതിഷേധ സമരങ്ങളൊടൊപ്പം കൂടി അവ ഹൈജാക്ക‌് ചെയ‌്ത‌് സംസ്ഥാന സര്‍ക്കാരിനും സിപിഐ എംനും എതിരെ തിരിച്ചു വിടുകയായിരുന്നു സംഘപരിവാറുകളുടെ ലക്ഷ്യം. അവരുടെ കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന്റെ കള്ളക്കളി ഓരോ ദിവസവും കഴിയുന്തോറും വ്യക്തമായതോടെ പലരും പിന്‍വലിഞ്ഞു തുടങ്ങി.

Advertisements

സുപ്രീം കോടതി വിധിയുടെ പശ്ചാത്തിലത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടിലാക്കാനുള്ള സംഘപരിവാര്‍ ഗുഢനീക്കം ജനങ്ങള്‍ക്ക‌് ബോധ്യപ്പെട്ടതാണ‌് ഹര്‍ത്താല്‍ പൊളിയാന്‍ ഇടയാക്കിയതത‌്.

Share news

Leave a Reply

Your email address will not be published. Required fields are marked *