ജോണിന്റെ പുരയിടത്തില്‍ വിളഞ്ഞ കാച്ചിലിനു 180 കിലോ തൂക്കം
ആരക്കുഴ: കണ്ണാത്തുകുഴിയിൽ ഉലഹന്നാൻ ജോണ്‍ എന്ന കർഷകന്റെ പുരയിടത്തിൽ വിളഞ്ഞത് 180 കിലോഗ്രാം തൂക്കമുള്ള ഭീമൻ കാച്ചിൽ. കരിങ്കല്ല് പൊട്ടിച്ചുമാറ്റിയ കുഴിയിൽ നീരുറവയുള്ള തോട്ടിലെ മണ്ണു നിറച്ചശേഷം പുരയിടത്തിൽ നേരത്തേയുണ്ടായ കാച്ചിലിന്റെ മൂട് പറിച്ചുനടുകയായിരുന്നു.
ചാണകവും പച്ചിലകളുമാണു വളമായി ഉപയോഗിച്ചത്. തൊടുപുഴയിലെ കാർഷിക വിള പ്രദർശനത്തിൽ ഈ കാച്ചിൽ എത്തിച്ചിട്ടുണ്ട്. നിരവധിയാളുകൾ കാച്ചിൽ കാണാൻ വന്നതായി എഴുപത്തഞ്ചുകാരനായ ജോണ്‍ പറഞ്ഞു.




