ജലസംരക്ഷണ മഹായജ്ഞത്തിന് തുടക്കമായി
 
        കോഴിക്കോട്: വേനല്‍ക്കാലത്ത് കൃഷി, ജലസേചനം, കുടിവെളളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ജലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ മഹായജ്ഞത്തിന് കോഴിക്കോട്ട് തുടക്കമായി. ഹരിതകേരള മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതി. പാഴായി പോകുന്ന തുലാവര്‍ഷ നീരൊഴുക്ക് തടഞ്ഞു നിര്‍ത്തി വേനല്‍കെടുതിയെ നേരിടാനുളള മുന്നൊരുക്കമാണ് പദ്ധതിയിലൂടെ നടക്കുക. .
ജലസേചനം, കൃഷി വകുപ്പുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സംയുക്തമായി അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയുമായി ചേര്‍ാണ് പദ്ധതി നടപ്പിലാക്കുത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിന്യസിക്കപ്പെട്ട നാനൂറോളം വി.സി.ബികള്‍, തടയണകള്‍ എിവ താല്‍ക്കാലിക തടയണകെട്ടി പുനരുജ്ജീവിപ്പിക്കും.

ജില്ലയിലാകെ ആസൂത്രണം ചെയ്തിട്ടുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ക്ലബ്ബുകള്‍, സംഘടനകള്‍, സ്കൂള്‍-കോളേജ് എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍, ജില്ലയിലെ കോളേജ് ക്യാംപസുകളുടെ കൂട്ടായ്മയായ കോഴിക്കോടന്‍ ക്യാമ്ബസ് പ്രവര്‍ത്തകര്‍ എന്നിവര്‍ ജനങ്ങളോടൊപ്പം ചേരും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ 459 വി.സി.ബികളും ചെക്ക്ഡാമുകളും ജലസേചനവകുപ്പ്, ചെറുകിട ജലസേചനവകുപ്പിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട എന്‍ഞ്ചിനിയര്‍മാരും ഉദ്യോഗസ്ഥരും ഈ നിര്‍മ്മിതികള്‍ സ്ഥിതിചെയ്യുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുകയും അളവുകള്‍ ശേഖരിച്ച് ജി.ഐ.എസ് സഹായത്തോടെ മാപ്പില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇവയില്‍ ഭൂരിപക്ഷവും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല.

കോഴിക്കോട് ജില്ലയില്‍ 370ഓളം ഇത്തരം നിര്മ്മതികളില് ചാക്കുകളില്‍ മണ്ണ്, മണല്‍ എന്നിവ നിറച്ച് തടയണ നിര്‍മിച്ച് വെള്ളം സംഭരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതില്‍ 145 നിര്‍മ്മിതികള്‍ ഉപ്പുവെള്ള പ്രതിരോധ വി.സി.ബികളാണ്. ഉപ്പുവെള്ളം കയറി കൃഷി നശിക്കുതിനും കുടിവെള്ളം മലിനപ്പെടുന്നത് തടയുതിനും പദ്ധതി പ്രയോജനപ്പെടും.
പദ്ധതി വിഭാവനം ചെയ്യു രീതിയില്‍ പൂര്‍ത്തീകരിച്ചാല്‍ ഡാമുകളില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന ജലത്തിന്റെ 60 ശതമാനത്തോളം വികേന്ദ്രീക്യത മാതൃകയില്‍ സംഭരിക്കാനാവും. ഹരിതകേരളം മിഷന്റെ ജില്ലയിലെ ചീഫ് കോര്‍ഡിനേറ്ററായ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ മേല്‍ നോട്ടത്തില്‍ ആത്മ പദ്ധതിയില്‍ കൃഷി ഓഫീസര്‍മാരാണ് പ്രവര്‍ത്തനം താഴേതട്ടില്‍ നടപ്പിലാക്കുന്നത്. ജലസേചനവകുപ്പിലെ ഉദ്യേഗസ്ഥര്‍ സാങ്കേതിക പിന്തുണ നല്‍കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സംഘാടകപിന്തുണ നല്കുന്നു. ജില്ലാ യുവജനക്ഷമബോര്‍ഡ്, നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസുകളും എന്‍.എസ്.എസ് ജില്ലാ പ്രോഗ്രാം ഓഫീസറും പദ്ധതിയില്‍ പങ്കാളികളാണ്.


 
                        

 
                 
                