KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയെ തടഞ്ഞതിനു പിന്നില്‍ കോൺഗ്രസ്സിന്റെ ഗൂഢാലോചന: കോടിയേരി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞം പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ തടഞ്ഞതിനുപിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണവുമായാണ് കോടിയേരി രംഗത്തെതിയത്. വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞത് മത്സ്യതൊഴിലാളികള്‍ അല്ല. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ രാഷ്ട്രീയകളിയാണന്നും അതിനെ മാധ്യമങ്ങള്‍ മത്സ്യതൊഴിലാളികളുടെ പ്രതിഷേധമായി ചിത്രീകരിക്കുകയായിരുന്നെന്നും കോടിയേരി പറഞ്ഞു.

ദുരന്തങ്ങളെ രാഷ്രട്രീയ വിവേചനം പാടില്ല. എന്നാല്‍ പ്രകൃതി ദുരന്തത്തെ രാഷ്ട്രീയ വില്‍ പന ചരക്കാക്കാനാണ് ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ശ്രമിച്ചതെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി. ഓഖി ദുരന്ത നിവാരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വിവേചനം കാട്ടിയെന്നും കോടിയേരി കുറ്റപ്പെടുത്തി.

തമിഴ്നാട് മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുകയും കേരളത്തിലെ മുഖ്യമന്ത്രിയോട് വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കതിരുന്നതും ചെയ്ത പ്രധാന മന്ത്രിയുടെ നടപടിയ ഉചിതമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കടല്‍ ക്ഷോഭവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തത്തില്‍ നിന്ന് ഇത്രയധികം ആളുകളെ രക്ഷപ്പെടുത്തുന്നത് രാജ്യത്തെ ആദ്യത്തെ സംഭമാണെന്നും. ഇതിനകം 2,664 മത്സ്യതൊഴിലാളികളെയാണ് സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെടുത്തിയത്.

Advertisements

എന്നാല്‍ ഓഖി കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് വരുന്നതറിഞ്ഞ് ദുരിതാശ്വാസത്തിന് നിര്‍ദ്ദേശം നല്‍കാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്ത മോഡിയുടെ നടപടിയോട് വിയോജിപ്പില്ല. ദുരിതാശ്വാസ ക്യാമ്ബുകളില്‍ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധയോടെയാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *