ചൗക്കീദാര്‍ ചോര്‍ഹെ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞു

ഡല്‍ഹി: ചൗക്കീദാര്‍ ചോര്‍ഹെ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞു. തിങ്കളാഴ്ച രേഖാമൂലം മാപ്പപേക്ഷ സമര്‍പ്പിക്കാനും കോടതി രാഹുലിനോട് നിര്‍ദേശിച്ചു. റഫേല്‍ വിമാന ഇടപാടില്‍ കോടതി കാവല്‍ക്കാരന്‍ കള്ളനാണെന്ന് കണ്ടെത്തിയെന്ന് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. കോടതി അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നും, രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.
നേരത്തേ ഈ വിഷയത്തില്‍ ഖേദം രേഖപ്പെടുത്തിയതു തിരുത്തിയാണു പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ നല്‍കിയത്. മുന്‍ സത്യവാങ്മൂലത്തില്‍ മാപ്പുചോദിക്കുന്നു എന്ന അര്‍ത്ഥത്തില്‍ Apology എന്ന വാക്കില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി എതിര്‍പ്പറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു രാഹുലിന്റെ അഭിഭാഷകനും മുതിര്‍ന്ന നേതാവുമായ അഭിഷേക് മനു സിങ്വി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

