KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി അഭയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി : ചേമഞ്ചേരി തൂവ്വക്കോട് അഭയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. അഭയം സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ഗതാഗതമന്ത്രി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ, കൊയിലാണ്ടി എം. എൽ. എ. കെ. ദാസൻ തുടങ്ങി ജനപ്രതിനിതികൾക്കാണ് സ്വീകരണം നൽകിയത്. പരിപാടി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. അഭയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഏറ്റവും നല്ല മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് മന്ത്രിയും എം. എൽ. എ.യും സ്‌കൂൾ സന്ദർശിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശശി കോട്ട്, വാർഡ് മെമ്പർ വേണുഗോപാലൻ വി തുടങ്ങിയവർ ആശംസകൾർപ്പിച്ചു സംസാരിച്ചു. അഭയം ജനരൽ സിക്രട്ടറി എംയ സി. മമ്മദ്‌കോയ, സ്വാഗതവും, പ്രസിഡണ്ട് ഇ. ഗംഗാധരൻ നായർ അദ്ധ്യക്ഷതയും വഹിച്ചു.

Share news