ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ചെഗുവേരക്ക് കണ്ണൂരില്‍ സ്വീകരണം

കണ്ണൂര്‍: രക്തസാക്ഷി ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ചെഗുവേരക്ക് കണ്ണൂരില്‍ സ്വീകരണം നല്കി. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഡോ. അലൈഡ ഗുവേരയെ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സ്വതന്ത്ര ക്യൂബയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും നേപ്പാളിലുമായി നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാനായി എത്തുന്ന അലൈഡയുടെ കേരളത്തിലെ ആദ്യ പൊതു പരിപാടിയാണ് കണ്ണൂരില്‍ നടക്കുന്നത്. വൈകുന്നേരം നാലിന് കണ്ണൂര്‍ എകെജി സ്ക്വയറില്‍ നിന്ന് ഡോ. അലൈഡയെ സ്വീകരിച്ച് സമ്മേളന വേദിയായ ടൗണ്‍ സ്ക്വയറിലേക്ക് ആനയിക്കും.

ക്യൂബന്‍ ഐക്യ ദാര്ഢ്യസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനംചെയ്യും. എം.എ.ബേബി അധ്യക്ഷത വഹിക്കും. സമത പ്രസിദ്ധീകരിക്കുന്ന ലാറ്റിനമേരിക്കന്‍ ജീവിതവും സംസ്കാരവും രാഷ്ട്രീയവും സംബന്ധിച്ച 10 പുസ്തകങ്ങളടക്കം 14 പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. 1959 ജൂലൈ ഒന്നിന് ഇന്ത്യയിലെത്തിയ പിതാവ് ഏര്‍ണസ്റ്റോ ചെ ഗുവേരയുടെ സന്ദര്‍ശനത്തിന് കൃത്യം 60 വര്‍ഷം തികയുമ്ബോഴാണ് സമതയുടെ പുസ്തക പ്രകാശനത്തിനുമായി മകള്‍ അലൈഡയുടെ സന്ദര്‍ശനം.

