ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ വാക്സിൻ വിതരണം അവതാളത്തിൽ: പ്രക്ഷോഭവുമായി ബി.ജെ.പി
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതത്തിനെതിരെ ബി.ജെ.പി ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹെൽത്ത് സെൻ്ററിന് മുൻപിൽ നടത്തിയ ധർണ്ണ ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വാക്സിൻ കൃത്യമായി വിതരണം ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വിവേചനമില്ലാതെ വാക്സിൻ വിതരണം നടത്തിയില്ലങ്കിൽ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മിറ്റിപ്രസിഡണ്ട് സതീശൻ കുനിയിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അഭിലാഷ് പോത്തല, പഞ്ചായത്ത് കർഷക മോർച്ച പ്രസിഡണ്ട് മാധവൻ ബോധി, യുവമോർച്ച പ്രസിഡണ്ട് വിനിൽ, വാർഡ് മെമ്പർമാരായ സുധ കാവുങ്കാ പൊയിൽ, ജ്യോതി നളിനം, ജിതേഷ് ബേബി, എ.എം.ബാബു, തുടങ്ങിയവർ പങ്കെടുത്തു.

