ഗോപാലപുരത്ത് സായാഹ്ന ധർണ്ണ നടത്തി

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന മൂടാടി പഞ്ചായത്തിലെ ഗോപാലപുരം പ്രദേശത്ത് ബൈപ്പാസ് മുറിച്ചു കടക്കുവാൻ ഉതകുന്ന തരത്തിൽ സഞ്ചാരയോഗ്യമായ അടിപ്പാതയോ ഫൂട്ട്ഓവർ ബ്രിഡ്ജോ സ്ഥാപിക്കുക എന്ന ആവശ്യവുമായി ഗോപാലപുരം കൂട്ടായ്മയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ കൊതുക് ശല്യം രൂക്ഷമാകുകയും ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം പ്രദേശങ്ങളിൽ നിന്നും വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഈ ഭാഗങ്ങളിൽ ബൈപ്പാസിന് സർവീസ് റോഡുകൾ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ധർണ പതിനൊന്നാം വാർഡ് മെമ്പർ അഡ്വ: ഷഹീർ ഉദ്ഘാടനംചെയ്തു. യോഗത്തിൽ കെ.ടി.ലഗംഗാധരൻ, സി.എച്ച്. ഉണ്ണികൃഷ്ണൻ, കെ.കെ. മധു, പി. അശോകൻ., പി.പി. അബ്ദുല്ല , പി.വി. വിനീത് എന്നിവർ സംസാരിച്ചു.


