ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറ്റിനാലാമത് പിറന്നാൾ ആഘോഷിച്ചു

കൊയിലാണ്ടി: കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറ്റി നാലാമത് പിറന്നാൾ ചേലിയ കഥകളി വിദ്യാലയത്തിൽ ആഘോഷിച്ചു. സമാദരണ സദസ് ചരിത്രകാരൻ ഡോ. എം.ആർ. രാഘവ വാര്യർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ അധ്യക്ഷനായി.
ഗുരുവിനോടൊപ്പം ചലച്ചിത്ര സംവിധായകൻ മനു അശോകനെയും, കലാനിലയം പത്മനാഭനേയും ആദരിച്ചു. യു.കെ. രാഘവൻ, വാർഡ് മെമ്പർ പ്രിയ ഒറവിങ്കൽ, എൻ.വി. സദാനന്ദൻ, കെ. ദാമോദരൻ എന്നിവർ സംസാരിച്ചു.
