ക്ഷേത്രം-മസ്ജിദ് സംരക്ഷണ സമിതി ധര്‍ണ നടത്തി

കൊയിലാണ്ടി: തിരുവങ്ങൂര്‍ നരസിംഹപാര്‍ഥസാരഥി ക്ഷേത്രവും വെറ്റിലപ്പാറ മുഹയുദ്ദീന്‍ ജുമാമസ്ജിദും ദേശീയപാത വികസനത്തില്‍ തകര്ക്കപ്പെടുന്നതിനെതിരേ ക്ഷേത്രം-മസ്ജിദ് സംരക്ഷണ സമിതി നേതൃത്വത്തിൽ
വെറ്റിലപ്പാറയില്‍ ധര്‍ണ നടത്തി.
പത്മശ്രീ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, കാപ്പാട് ഖാസി ശിഹാബുദ്ദീന് ഫൈസി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധര്‍ണ. ഇളയിടത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. യു.കെ. രാഘവന് അധ്യക്ഷനായി. രമേശ് കാവില്‍, എ.പി.പി. തങ്ങള്‍, എം.വി.എസ്. പൂക്കാട്, അബ്ദുള്ഹഖിം, ശശി കമ്മട്ടേരി, അബ്ദുള്ള ചെറുവാടി, ശിവദാസ് ചേമഞ്ചേരി, റഷീദ് വെങ്ങളം, രാധാകൃഷ്ണന് കാര്യാവില്‍, പി. ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

