KOYILANDY DIARY.COM

The Perfect News Portal

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ 75-ാം വാർഷികവും, റാലിയും-പൊതുസമ്മേളനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 15-ാം വാർഡിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ 75-ാം വാർഷികവും റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ദേശീയ നഗര ഉപജീവന ദൗത്യം പദധതിയുടെ ഭാഗമായി കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിൽ നടന്ന പരിപാടി നഗരസഭാ കൗൺസിലർ കെ. ടി, ബേബി ഉദ്ഘാടനം ചെയ്തു. പന്തലായനി ചെരിയാലതാഴ അഞ്ജലിയിൽ വെച്ച് നടന്ന പരിപാടിയിൽ ജിസ്‌ന അദ്ധ്യക്ഷതവഹിച്ചു. സി. ഡി. എസ്. ചെയർപേഴ്‌സൺ ബിന്ദു സി. ടി. പദ്ധതി വിശദീകരണം നടത്തി.

ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന എല്ലാ നഗരങ്ങളെയും 2022 വർഷത്തോട്കൂടി ദാരിദ്യമുക്തമാക്കുക എന്ന ലക്ഷ്യത്തോട്കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൽഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നത് കുടുംബശ്രീയാണ്.

അയൽക്കൂട്ടതലത്തിൽ നൈപുണ്യ പരിശീലനം നൽകുക, സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ താൽപ്പര്യമുള്ള അയൽക്കൂട്ടങ്ങളെ കണ്ടെത്തി അതിന് വേണ്ട സഹായം നൽകുക തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾക്കാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

Advertisements

കുടുംബശ്രീ സി. ഒ. മാരായ മിനി, രൂപ എന്നിവർ സംസാരിച്ചു. എം. നാരായണൻ മാസ്റ്റർ ആശംസകൾ നേർന്നു. സി.ഡി.എസ്. മെമ്പർ രേഖ സ്വാഗതവും സിൽന പ്രമീഷ് നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *