കോൺഗ്രസ്സ് സായാഹ്ന ധർണ്ണ നടത്തി

കൊയിലാണ്ടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻഷാപ്പിന് മുമ്പിൽ ധർണ്ണ നടത്തി. റേഷൻഷാപ്പുകളിൽ അരിവിതരണം നിലച്ചതിൽ പ്രതിഷേധിച്ച് നടത്തിയ ധർണ്ണ ബൂത്ത് പ്രസിഡണ്ട് കേളോത്ത് വത്സരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ രമ്യ മനോജ്, അനീഷ് കുമാർ, മനോജ് എൻ. കെ, വേലായുധൻ, ദിവ്യശ്രീ എന്നിവർ സംസാരിച്ചു.
