KOYILANDY DIARY.COM

The Perfect News Portal

കോവിഡ് കാലത്ത് ഹ്രസ്വ ചിത്രമൊരുക്കി സി.കെ.ജി. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: കോവിഡ് കാലത്ത് ഹ്രസ്വ ചിത്രമൊരുക്കി സി.കെ.ജി. സ്കൂൾ വിദ്യാർത്ഥികൾ. കോവിഡ് കാല അടച്ചിരിപ്പിൽ ചിങ്ങപുരം സി.കെ.ജി. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും വെറുതേയിരിക്കുകയായിരുന്നില്ല. കാലിക പ്രസക്തിയുള്ള വിഷയത്തിൽ ഹ്രസ്വ ചിത്രമൊരുക്കി അലോക് ഹിന്ദി ക്ലബ്ബ് വിദ്യാർഥികളുടെ മടുപ്പും വിരസതയും സർഗാത്മകമായി മറികടക്കുകയാണ് ചെയ്തത്. വോൾമണ്ട് സിനിമാസിൻ്റെ ബാനറിൽ അവതരിപ്പിക്കുന്ന ഹിന്ദി ഹ്രസ്വചിത്രം “നഫ്‌റത്ത്” വിദ്യാർഥികളുടെ ലോക്‌ ഡൗൺ കാല പ്രവർത്തനത്തിൽ ശ്രദ്ധേയമായ ചുവടുവെപ്പാവും.

കുട്ടികൾക്കുനേരെ വർധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങളും അതിനെ പ്രതിരോധിക്കുന്നതിൽ ലൈംഗികവിദ്യാഭ്യാസത്തിനുള്ള പ്രസക്തിയുമാണ് ചിത്രത്തിന്റെ പ്രമേയം. അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും നിർവഹിക്കുന്നത് പ്രിയ ഷൈൻ ആണ്. സംഗീതം ജയഹരി കാവാലം, സിനിമാട്ടോഗ്രഫി നന്ദു രോഹൻ, സ്‌ക്രിപ്‌റ്റ് ട്രാൻസ്‌ലേഷൻ, ഗാനരചന ഡോ. മനു, ആർട്ട് ഡയറക്ടർ യാദവ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ ജിഷ്ണു കേശവ്, ചമയം സദാനന്ദൻ സർഗ എന്നിവരാണ്.

സർഗാത്മക പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിൽ സാമൂഹിക ബോധവും ഭാഷാ സ്നേഹവും വളർത്തുകയാണ് ഹിന്ദി ക്ലബ്ബ് അലോകിൻ്റെ ലക്ഷ്യമെന്ന് സ്കൂളിലെ ഹിന്ദി അധ്യാപകനും സിനിമയുടെ അസോസിയേറ്റ് ഡയറക്ടറുമായ സതീഷ് ബാബു ദേവാങ്കണം പറഞ്ഞു. ചിത്രത്തിൻ്റെ പൂജാകർമം പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബുവും ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി. ശ്യാമളയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ എം.പി.ടി.എ. പ്രസിഡണ്ട് മിനി പുത്തൻ പുരയിൽ, ടി. സതീഷ് ബാബു, ഡോ. മനു, ദീപ, ദൃശ്യ, അൻസിക എന്നിവർ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *